സമരം ശക്തമാക്കാനൊരുങ്ങി മത്സ്യമേഖല സംരക്ഷണസമിതി
Wednesday, February 24, 2021 11:50 PM IST
കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധനത്തിനു യുഎസ് കമ്പനി ഇഎംസിസിയുമായി സംസ്ഥാന ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) ഒപ്പുവച്ച 2,950 കോടി രൂപയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയിട്ടും പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി മത്സ്യമേഖലയിലെ സംഘടനകള്‍. കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനുമായി (കെഎസ്ഐഡിസി) നിലനില്‍ക്കുന്ന കരാര്‍ റദ്ദാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കാനൊരുങ്ങുന്നത്.