പുതിയ പിഎസ്സി അംഗങ്ങൾ ചുമതലയേറ്റു
Thursday, February 25, 2021 1:48 AM IST
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിലവിലുണ്ടായിരുന്ന എട്ട് ഒഴിവുകളിലേക്ക് സർക്കാർ നിയമിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പിഎസ്സി ആസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ.എം.കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡോ. എസ്.ശ്രീകുമാർ, എസ്. വിജയകുമാരൻ നായർ, എസ്.എ. സെയ്ഫ്, അബ്ദുൽ സമദ്, ഡോ.സി.കെ. ഷാജിബ്, ഡോ. സ്റ്റാനി തോമസ്, ഡോ. മിനി സക്കറിയാസ്, ബോണി കുര്യാക്കോസ് എന്നിവരാണ് ചുമതലയേറ്റത്.