മലയാളത്തിനു വലിയ നഷ്ടം: എം.ടി. വാസുദേവന്‍ നായര്‍
Friday, February 26, 2021 12:56 AM IST
കോഴിക്കോട്: വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മരണത്തോടെ മലയാളത്തിന് വീണ്ടും വലിയൊരു നഷ്ടം സംഭവിച്ചിരിക്കുകയാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. വളരെ കരുത്തുള്ള കവിതകള്‍ എഴുതിയ ആളായിരുന്നു നമ്പൂതിരി. അദ്ദേഹത്തിന്റെ കവിതകള്‍ എന്നും മനസില്‍ നിലനില്‍ക്കുന്നതാണ്. അദ്ദേഹം തന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നുവെന്നും എം.ടി പറഞ്ഞു.
തന്റെ കവിതകള്‍ ലോകോത്തര അംഗീകാരമുള്ളതാക്കി തീര്‍ക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തനിക്ക് അഭിവന്ദ്യനായ ഒരു മാര്‍ഗദര്‍ശി കൂടിയാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.