സിപിഎം സർട്ടിഫിക്കറ്റ് വേണ്ടെന്നു കെ.സി. വേണുഗോപാൽ
Friday, February 26, 2021 12:56 AM IST
തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ബിജെപി വിരുദ്ധതയ്ക്കു സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. രാഹുൽഗാന്ധി ബിജെപി ഏജന്റിന് തുല്യമാണെന്ന സിപിഎം വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തീരമേഖല വിദേശ കന്പനിക്ക് തീറെഴുതാനുള്ള ഗൂഢാലോചനയും കടൽക്കൊള്ളയും കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തിയിലാണ് സിപിഎം രാഹുൽ ഗാന്ധിക്കെതിരെ തിരിയുന്നത്. മധുരയിലെയും കോയന്പത്തൂരിലെയും സിപിഎം എംപിമാർ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ കൂടെ ആരുടെ ഫോട്ടോയാണ് വച്ചതെന്ന കാര്യം സിപിഎം ഓർക്കുന്നത് നല്ലതാണെന്നും വേണുഗോപാൽ പറഞ്ഞു.