ആർടിപിസിആർ പരിശോധന ഒഴിവാക്കണം: പ്രവാസി കോൺഗ്രസ്
Friday, February 26, 2021 12:56 AM IST
നെടുമ്പാശേരി: ഗൾഫ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ, ദക്ഷിണ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്താൻ വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയ കേന്ദ്ര ഗവൺമെന്റ് നടപടി പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.
72 മണിക്കൂർ മുമ്പ് വിദേശത്തുനിന്ന് പരിശോധനാ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും 1700 രൂപ മുടക്കി ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതുമൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും പ്രവാസി കോൺഗ്രസ് ചൂണ്ടിക്കാട്ടി.