മലയാളി ഡോക്ടർക്ക് എഎഒ പുരസ്കാരം
Saturday, February 27, 2021 12:41 AM IST
കൊച്ചി: മലയാളിയായ നേത്രരോഗവിദഗ്ധൻ ഡോ. റമീസ് എന്‍. ഹുസൈന് 2020ലെ അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി (എഎഒ) അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് ലഭിച്ചു. നേത്രരോഗ മേഖലയിലും അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജിക്കല്‍ റിസര്‍ച്ച്, സിഎംഇ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും അദ്ദേഹം നല്കിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. മൗറീഷ്യസിലെ അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍സ് ഗ്രൂപ്പില്‍ റെറ്റിന സര്‍വീസസിന്റെ ഹെഡ് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.