അഴിമതി പുറത്തുവരുന്പോൾ പിണറായിക്കു മറവിരോഗം: കെ. സുരേന്ദ്രൻ
Saturday, February 27, 2021 12:41 AM IST
പട്ടാന്പി: അഴിമതി നടത്തിയതു പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനു മറവിരോഗം ബാധിക്കുന്നെന്നു ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓർമയില്ല.
കള്ളക്കടത്തുകാർ ഓഫീസിൽ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കള്ളക്കടത്തിനു കൂട്ടുനിന്നതും അറിഞ്ഞില്ല. ഏറ്റവും ഒടുവിൽ ആഴക്കടൽ മത്സ്യബന്ധനത്തിനു വന്ന തട്ടിക്കൂട്ട് കമ്പനിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതും അദ്ദേഹത്തെ കണ്ടതും മറന്നു.
മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്നു ജനങ്ങൾ തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പട്ടാമ്പിയിൽ വിജയ യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.