കേരള കർഷക യൂണിയൻ -എം ട്രാക്ടർ റാലി നടത്തും
Saturday, February 27, 2021 1:50 AM IST
കോട്ടയം: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള കർഷക യൂണിയൻ -എമ്മിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മാർച്ച് രണ്ടിനു ട്രാക്ടർ റാലി നടത്തും. മൂന്നു മാസമായി കർഷകർ നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യവും ഇന്ധനവില വർധന ക്കെതിരേയും പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു കേരളാ രാജ്ഭവനിലേക്കാണ് റാലി നടത്തുക.
രാവിലെ പത്തിനു കേരള കോണ്ഗ്രസ് -എം ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിൻ എംഎൽഎ രാജ്ഭവനു മുന്നിൽ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിക്കും. ട്രാക്ടർ റാലി കേരളാ കോണ്ഗ്രസ് എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജെ. സഹായദാസ് നാടാർ ഫ്ളാഗ് ഓഫ് ചെയ്യും. ആലോചനയോഗത്തിൽ കർഷക യൂണിയൻ എം സംസ്ഥാനപ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷതവഹിച്ചു.
കെ.പി. ജോസഫ്, പോത്തച്ചൻ തോട്ടത്തിൽ, ജോമോൻ മാമലശേരി, എ.എച്ച്. ഹഫീസ്, ജോണ് മുല്ലശേരി, ഏഴംകുളം രാജൻ, റെജി ഓലിക്കരോട്ട്, സേവ്യർ കളരിമുറി, ജോയിച്ചൻ പീലിയാനിക്കൽ, അപ്പച്ചൻ നെടുന്പിള്ളിൽ, ജോണ് കൊച്ചുകുളം, ഫ്രാൻസിസ് പാണ്ടിചേരി, പി.കെ. കൃഷ്ണൻ, കെ.വി. സേവ്യർ, കുര്യാക്കോസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.