കണ്ണൂരിൽ ഞാൻതന്നെ !
Wednesday, March 3, 2021 1:40 AM IST
തെരഞ്ഞെടുപ്പില്‍ താന്‍തന്നെ കണ്ണൂരില്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. നിലവില്‍ കണ്ണൂര്‍ കോണ്‍ഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകകക്ഷികളോട് മാന്യത പുലര്‍ത്തുന്ന മുന്നണിയാണ് എല്‍ഡിഎഫ്. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂരില്‍ മത്സരിച്ചാലും എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
ആറന്മുളയിൽ വീണ
പത്തനംതിട്ടയിലെ ആറന്മുള മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വീണാ ജോർജിനെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറ്റിയറ്റ് തീരുമാനിച്ചു.
വൈപ്പിനിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ
കൊച്ചി വൈപ്പിനിൽ സിപിഎം ജില്ലാ സെക്രട്ടേറ്റിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ജില്ലാ സെക്രട്ടേറിയറ്റാണ് ഉണ്ണിക്കൃഷ്ണന്റെ പേര് നിർദേശിച്ചത്. സിറ്റിംഗ് എംഎൽഎ എസ്. ശർമയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും മത്സരിപ്പിക്കേണ്ടതില്ലെന്നു തീരുമാനമെടുക്കുകയായിരുന്നു.