നിസ്വാർഥ സഭാസേവനത്തിന്റെ മഹത്തായ മാതൃക: മാർ കല്ലറങ്ങാട്ട്
Saturday, April 17, 2021 2:07 AM IST
പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേർപാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാർഥ സേവകനും പൊതുസമൂഹത്തിന് മാതൃകയുമായ അൽമായ നേതാവിനെയാണെന്ന് സീറോ മലബാർ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷൻ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സമൂഹത്തിന്റെ മുഖ്യധാരയിൽ വിവിധ തലങ്ങളിലായി വിശിഷ്ടമായ സേവനങ്ങൾ ചെയ്ത മഹനീയ വ്യക്തിത്വമാണ് ജോസ് വിതയത്തിൽ. അദ്ദേഹത്തിന്റെ നിസ്വാർഥവും വിശ്വാസമൂല്യങ്ങളിൽ അടിയുറച്ചതും തുറവിയുള്ളതുമായ സമീപനം അതിശയിപ്പിക്കുന്നതായിരുന്നുവെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.