ശ്രദ്ധേയനായ കഥാകൃത്തിനെ നഷ്ടമായി: പിണറായി
Wednesday, May 12, 2021 1:24 AM IST
തിരുവനന്തപുരം: മാടന്പ് കുഞ്ഞിക്കുട്ടന്റെ വിയോഗത്തോടെ ശ്രദ്ധേയനായ കഥാകൃത്തിനെയും തിരക്കഥാ കൃത്തിനെയും ബഹുമുഖ വ്യക്തിത്വത്തിന് ഉടമയെയും നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ദുരാചാരങ്ങൾക്കെതിരായി ആത്മരോഷം നിറഞ്ഞ സാഹിത്യ രചനകളിലൂടെ വിപ്ലവബോധം സൃഷ്ടിച്ച സാഹിത്യകാരനെയാണ് നഷ്ടമായതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. രമേശ് ചെന്നിത്തലയും അനുശോചിച്ചു.