അവസാനിച്ചത് കരുത്തിന്റെ യുഗം: ജോസ് കെ. മാണി
Wednesday, May 12, 2021 1:54 AM IST
തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തോടെ കരുത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയയുഗമാണ് അവസാനിച്ചതെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
കെ.ആർ. ഗൗരിയമ്മ ഓർമയായെങ്കിലും ആ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും അപൂർവ ശോഭയോടെ നിലനിൽക്കും. മാണി സാറുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുമായി ഞങ്ങൾക്കുള്ളത് ഒരമ്മയുമായുള്ള ബന്ധമാണ്.
എന്നും അശരണർക്കും അടിസ്ഥാന വർഗത്തിനും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിച്ച പോരാളിയാണ് ഗൗരിയമ്മയെന്നും ജോസ് കെ. മാണി പറഞ്ഞു.