എസ്ബി കോളജ് ശതാബ്ദിപ്രഭാഷണ പരന്പര 17ന് ആരംഭിക്കും
Saturday, May 15, 2021 12:49 AM IST
ചങ്ങനാശേരി: ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഓണ്‍ലൈൻ പ്രഭാഷണ പരന്പരയിലെ രണ്ടാമത്തെ പ്രഭാഷണ പരന്പര 17ന് ആരംഭിക്കും. ട്രാൻസ്ജെൻഡർ ജീവിതങ്ങൾ; വെല്ലുവിളികളും സാധ്യതകളും എന്നതാണ് സെമിനാറിന്റെ വിഷയം.
ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക് പണ്ഡിതന്മാരും ആക്ടിവിസ്റ്റുകളും സെമിനാറിൽ പ്രഭാഷണങ്ങൾ നടത്തും. ഐസിഎംആറിലെ പ്രമുഖ ഗവേഷകൻ ദീപക് മോഡി, റവ.ഡോ. ടോം കൈനിക്കര, കേരള ഗവണ്മെന്റിന്റെ ജെൻഡർ അഡ്വൈസർ ഡോ. ടി.കെ ആനന്ദി, പ്രഫ. ജെ. ദേവിക, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ കൽക്കി സുബ്രഹ്മണ്യം, ലാറാ ഷേർവുഡ് എന്നിവർ വിവിധ ദിവസങ്ങളായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ പങ്കെടുത്തു പ്രഭാഷണങ്ങൾ നടത്തും. https://forms.gle/5ifk581NKWxxzct97