ബിജെപി തൃശൂര്‍ ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
Monday, May 31, 2021 1:19 AM IST
തൃശൂര്‍: കൊടകര കുഴൽപ്പണ ക്കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും. ഓഫീസ് സെക്രട്ടറി സതീശനോട് ഇന്ന് ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം നിര്‍ദേശം നല്കി. പണവുമായി തൃശൂരില്‍ എത്തിയ ധര്‍മ്മരാജനും ഡ്രൈവര്‍ ഷംജീറിനും സഹായി റഷീദിനും മുറി എടുത്തു നല്‍കിയത് ജില്ലാ ഓഫീസില്‍ നിന്നും വിളിച്ചതനുസരിച്ചാണെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.
ഓഫീസ് ചുമതലയില്‍ സതീശനായിരുന്നുവെന്ന വിവരത്തിലാണ് സതീശനെ വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംഘടനാ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ഇരുവരും മൊഴി നല്‍കിയിരുന്നത്.