തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം ആയിരം രൂപ കൂട്ടും
Friday, June 11, 2021 1:38 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധന മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഓണറേറിയം വർധന പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് നടപ്പാക്കുകയാണെന്നു മന്ത്രി പറഞ്ഞു.