കെ. സുധാകരൻ അങ്കമാലി കല്ലറയിൽ പുഷ്പാർച്ചന നടത്തി
Monday, June 14, 2021 12:40 AM IST
അങ്കമാലി: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അങ്കമാലിയിലെ വിമോചനസമര രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
ഇന്നലെ വൈകുന്നേരം ആറോടെ നെടുമ്പാശേരി എയർപോർട്ടിൽനിന്ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലെത്തിയ അദ്ദേഹം റോജി എം. ജോൺ എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരോടൊപ്പമാണു പുഷ്പാർച്ചന നടത്തിയത്. വിമോചന സമരത്തിന്റെ ഭാഗമായി നടന്ന വെടിവയ്പിന്റെ 62-ാം വാർഷികമായാരുന്നു ഇന്നലെ.