സൗരോർജ ബോട്ട് വാങ്ങാൻ ആറു കോടി രൂപ
Thursday, June 17, 2021 12:15 AM IST
തിരുവനന്തപുരം: ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി ആറു കോടി രൂപ ചെലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോളാർ ബോട്ടുകളാണ് വാങ്ങുന്നതെന്നും ഇതിനുള്ള ഭരണാനുമതി നല്കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ജലഗതാഗത വകുപ്പിന്റെ കീഴിൽ നേരത്തേ വേമ്പനാട്ടുകായലിൽ തവണക്കടവ് (ആലപ്പുഴ) - വൈക്കം (കോട്ടയം) റൂട്ടിൽ തുടങ്ങിയ ആദിത്യ സർവീസിന്റെ ചുവടു പിടിച്ചാണ് പുതിയ സോളാർ ബോട്ടുകൾ ഇറക്കാൻ തീരുമാനിച്ചത്.