കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യ​ത്‌ 1528 സ​ർ​വീ​സു​ക​ൾ
കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യ​ത്‌ 1528 സ​ർ​വീ​സു​ക​ൾ
Friday, June 18, 2021 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ലോ​​​ക്ഡൗ​​​ണി​​​ന് ഇ​​​ള​​​വുന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി 1528 സ​​​ർ​​​വീ​​​സു​​​ക​​​ളും വാ​​​ർ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് 30 സ​​​ർ​​​വീ​​​സു​​​ക​​​ളും ന​​​ട​​​ത്തി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ണി​​​ന് കീ​​​ഴി​​​ൽ 712, എ​​​റ​​​ണാ​​​കു​​​ളം സോ​​​ണി​​​ന് കീ​​​ഴി​​​ൽ 451, കോ​​​ഴി​​​ക്കോ​​​ട് സോ​​​ണി​​​ന് കീ​​​ഴി​​​ൽ 365 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ആ​​​കെ ന​​​ട​​​ത്തി​​​യ 1528 സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ 583 ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർവീ​​​​​​സു​​​ക​​​ളാ​​​ണ്.അ​​​തേ സ​​​മ​​​യം വാ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡി​​​പ്പാ​​​ർ​​​ട്ട്‌മെ​​​ന്‍റ് സം​​​സ്ഥാ​​​ന​​​ത്ത് 30 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.