പിഎസ്സി വൺ ടൈം രജിസ്ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട
Tuesday, June 22, 2021 12:52 AM IST
തിരുവനന്തപുരം: പിഎസ്സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പിഎസ്സി യുടെ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. അടിസ്ഥാന സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.