സംസ്ഥാനത്ത് 12,617 പേർക്കു കോവിഡ്
Wednesday, June 23, 2021 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പത്തു ശതമാനത്തിൽ താഴെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇ്ന്നലെ 10.72 ശതമാനമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാന്പിളുകൾ പരിശോധിച്ചു. ഇന്നലെ 141 മരണം സ്ഥിരീകരിച്ചു. ആകെ മരണം 12,295 ആയി. 72 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 11,730 പേർ രോഗമുക്തി നേടി. 1,00,437 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.