കരിദിനം ആചരിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ്
Tuesday, July 6, 2021 12:34 AM IST
കൊച്ചി: ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ജനാധിപത്യ ചരിത്രത്തിലെ കറുത്ത ആധ്യായമാണെന്നും ഇന്ത്യയുടെ മനസാക്ഷിയോട് ഭരണകൂടം മറുപടി പറയണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
സർക്കാരിന്റെ ക്രൂരമായ സമീപനത്തിൽ ജീവൻ നഷ്ടപ്പെട്ട ഫാ. സ്റ്റാൻ സ്വാമിയോടുള്ള ആദര സൂചകമായി കത്തോലിക്ക കോൺഗ്രസിന്റെ മുഴുവൻ സമിതികളും കരിദിനമായി ഇന്ന് ആചരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് എന്നിവർ അറിയിച്ചു.