റബർ ബോർഡിന്റെ റുബാക് ആപ്
Saturday, July 24, 2021 12:59 AM IST
കോട്ടയം: റബർ ബോർഡിന്റെ ലാൻഡ്സ്ലൈഡ് സൊണേഷൻ മാപ്പും റബർ സെൻസസ് ആപ്പ് റുബാകും പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം നിർവഹിച്ചു.
സ്പൈസസ് ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ കാർഡമം റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും റബർ ബോർഡും സംയോജിതമായി ഏലത്തോട്ടങ്ങളുടെ ഡിജിറ്റലൈസ്ഡ് സോയിൽ ഫെർട്ടിലിറ്റി മാപ്പ് തയാറാക്കുന്നതിനും ഏലത്തിന് ഓണ്‍ലൈൻ വള പ്രയോഗ ശിപാർശാ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനുള്ള ധാരണാപത്രവും കൈമാറി. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള വെസ് ചാൻസലർ പ്രഫ. സജി ഗോപിനാഥ്, സ്പൈസസ് ബോർഡ് ചെയർമാൻ ഡി. സത്യൻ, റബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എം.ഡി. ജെസി, സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്ലാനിംഗ് വിഭാഗം ജോയിന്റ് ഡയറക്ടർ എം.ജെ. ലിസി എന്നിവർ പ്രസംഗിച്ചു.