സ്പെഷൽ ഓണക്കിറ്റ് 31 മുതൽ
Sunday, July 25, 2021 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷൽ ഓണക്കിറ്റ് വിതരണം 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിന് 31, ഓഗസ്റ്റ് 2, 3 തീയതികളിലും പിഎച്ച്എച്ച് വിഭാഗത്തിന് ഓഗസ്റ്റ് നാലു മുതൽ ഏഴു വരെയും, എൻപിഎസ് വിഭാഗത്തിന് ഓഗസ്റ്റ് ഒമ്പതു മുതൽ 12 വരെയും, എൻപിഎൻഎസ് വിഭാഗത്തിന് ഓഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും.
സ്പെഷൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണിലെ ഭക്ഷ്യകിറ്റ് വിതരണം 28 ന് അവസാനിക്കും.