കുടുംബവിരുദ്ധ മനോഭാവം സ്വീകരിക്കരുത്: പ്രോ ലൈഫ് സമിതി
Wednesday, July 28, 2021 11:51 PM IST
കൊച്ചി: സമൂഹത്തില്‍ മനുഷ്യജീവനും കുടുംബങ്ങൾക്കുമെതിരായ മനോഭാവം ആരും സ്വീകരിക്കരുതെന്നു സീറോ മലബാര്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റ്. മാധ്യമങ്ങള്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണം. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആവിഷ്കരിച്ച നയങ്ങളെയും കര്‍മ പരിപാടികളെയും വികലമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് ഉചിതമായില്ലെന്നും സെക്രട്ടറി സാബു ജോസ് വ്യക്തമാക്കി.