ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ബ്ലൂ അലർട്ടിലേക്ക്
Thursday, July 29, 2021 1:33 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ടിലേക്ക് എത്തുന്നു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2371.22 അടിയാണ്. സംഭരണശേഷിയുടെ 65.19 ശതമാനമാണിത്.കഴിഞ്ഞ വർഷം ഇതേ ദിവസം 2333.62 അടിയായിരുന്നു ജലനിരപ്പ്.
കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 37.62 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. 2372.58 അടിയെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. പദ്ധതിപ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവുവന്നിട്ടുണ്ട്. അതേ സമയം നാളെയോടെ ബ്ലൂ അലർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അധികൃതർ കണക്കുകൂട്ടുന്നത്.