പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ പ്രവേശനം വേണമെന്ന്
Sunday, August 1, 2021 12:34 AM IST
കൊച്ചി: പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തണമെന്നു നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന് നിവേദനം നല്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രാധാനും മുഖ്യമന്ത്രിക്കും യുജിസി ചെയര്‍മാനുമാണ് നിവേദനം നല്‍കിയത്.
നിലവിലുള്ള പ്രവേശന നടപടിയോടനുബന്ധിച്ചുള്ള മാര്‍ക്ക് ഏകീകരണ സംവിധാനത്തില്‍ വിവിധ ബോര്‍ഡുകളായ സിബിഎസ്ഇ, ഐസിഎസ്ഇകൾ ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ഇത് അര്‍ഹരായ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ തുടര്‍പഠനത്തിനുള്ള അവകാശനിഷേധമാണെന്നും അവര്‍ ചൂണ്ടികാട്ടി.