കോവിഡനന്തര ചികിത്സയ്ക്ക് പുതിയ നിരക്ക്: ചോദ്യംചെയ്തു ഹൈക്കോടതി
Thursday, September 23, 2021 12:23 AM IST
കൊച്ചി: കോവിഡനന്തര രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിരക്കു നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതിനെ ചോദ്യം ചെയ്തു ഹൈക്കോടതി.
കോവിഡ് നെഗറ്റീവായി ഒരു മാസം കഴിഞ്ഞുള്ള മരണം പോലും കോവിഡ് മരണമായി കണക്കാക്കുമ്പോള്‍ ഇക്കാലയളവിലുള്ള കോവിഡനന്തര രോഗങ്ങള്‍ക്കു നിലവിലുള്ള നിരക്കു പ്രകാരം ചികിത്സ നല്കാനാവില്ലേയെന്നു കോടതി ആരാഞ്ഞു.
കോവിഡനന്തര ചികിത്സയ്ക്ക് പുതിയ നിരക്കു നിശ്ചയിച്ച് സര്‍ക്കാര്‍ ഓഗസ്റ്റ് 16ന് ഇറക്കിയ ഉത്തരവു പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.