എം.വി. വസന്തിന് ദേശീയ മാധ്യമ ഫെലോഷിപ്പ്
Thursday, September 23, 2021 12:23 AM IST
ചെന്നൈ: ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്തിനു റീച്ച് യുഎസ്എഐഡി മീഡിയ ഫെലോഷിപ്പ്. 25,000 രൂപയും പ്രശസ്തിപത്രവും ക്ഷയരോഗ ഗവേഷണം സംബന്ധിച്ച് ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക.
പാലക്കാട് ചിറ്റൂർ വിഎസ്എ ഭവനത്തിൽ റിട്ട. സെയിൽസ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ഐ. വാസുവിന്റെയും കെ. ശാന്തകുമാരിയുടെയും മകനാണ്.
ഭാര്യ: സുനന്ദ. മക്കൾ: ശ്രീനന്ദ, ശ്രീരുദ്ര. കേരളത്തിൽനിന്ന് അനു സോളമൻ (മാതൃഭൂമി ഓണ്‍ലൈൻ, കോഴിക്കോട്), ആശാ തോമസ് ( മലയാള മനോരമ ആരോഗ്യം) എന്നിവരും ഫെലോഷിപ്പിന് അർഹരായി.