ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തി
Thursday, September 23, 2021 12:58 AM IST
കൊച്ചി: കോവിഡ് പ്രതിസന്ധിമൂലം മാന്ദ്യം സംഭവിച്ച ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഡംബരക്കപ്പല്‍ കോര്‍ഡിലിയ കൊച്ചിത്തീരമണഞ്ഞു.
ഇന്നലെ രാവിലെ ഏഴിന് ആഡംബര നൗകകള്‍ക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിലാണു കപ്പല്‍ നങ്കൂരമിട്ടത്. കോവിഡ് സാഹചര്യത്തിനിടെ ആദ്യമായി കേരളത്തിലെത്തിയ സന്ദര്‍ശകര്‍ക്കു സംസ്ഥാന വിനോദസഞ്ചാരവകുപ്പും പോര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെ സ്വീകരണം ഒരുക്കി.
399 ആഭ്യന്തര വിനോദ സഞ്ചാരികളാണു കപ്പലിലുണ്ടായിരുന്നത്. മുംബൈയില്‍നിന്നു ലക്ഷദ്വീപിലേക്കു പോകുന്ന കപ്പലിലെ 182 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ അടുത്തറിയാനായി തീരത്ത് ഇറങ്ങിയത്.