കെസിബിസി പ്രത്യേക സമ്മേളനം 29ന്
Thursday, September 23, 2021 12:58 AM IST
കൊച്ചി: കെസിബിസിയുടെ പ്രത്യേക സമ്മേളനം 29നു നടക്കും. ദളിത്, കര്‍ഷക, തീരദേശ ജനതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണു സമ്മേളനം.
കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കേരളം, അതിജീവനത്തിന്റെ പാതയിലാണ്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും പ്രത്യാശയോടെ ഭാവിയെ അഭിമുഖീകരിക്കാന്‍ സഭയ്ക്കും സമൂഹത്തിനും കഴിയണം. വര്‍ധിച്ചുവരുന്ന സാമൂഹികതിന്മകള് യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെതന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
ഇതിനു സഹായകമായ ചര്‍ച്ചകള്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുമെന്നു പ്രതീക്ഷിക്കുന്നതായി കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.