കൊടികുത്തുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി: അമേരിക്കൻ നിക്ഷേപകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
Friday, September 24, 2021 11:48 PM IST
ചവറ: രക്തസാക്ഷി മണ്ഡപത്തിനും ക്ഷേത്രത്തിനും പിരിവ് കൊടുക്കാത്ത വിദേശ നിക്ഷേപകന്റെ സ്ഥലത്ത് കൊടി കുത്തുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് അമേരിക്കയിലെ ടെക്സസിൽ താമസിക്കുന്ന മൈനാഗപ്പള്ളി കോവൂർ സ്വദേശി ഷഹി വിജയനും ഭാര്യ ഷൈനിയും അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകിയത്.