പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നു മി​ക​ച്ച വി​ജ​യം
പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ്  ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നു മി​ക​ച്ച വി​ജ​യം
Sunday, September 26, 2021 9:35 PM IST
പാ​​ലാ: 2020 സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ​​യി​​ല്‍ 57, 113, 147, 156 റാ​​ങ്കു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ 10 റാ​​ങ്കു​​ക​​ള്‍ നേ​​ടി പാ​​ലാ സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് തി​​ള​​ക്ക​​മാ​​ര്‍​ന്ന വി​​ജ​​യം കൈ​​വ​​രി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​ക​​ള്‍ സം​​യു​​ക്ത​​മാ​​യി 1998-ല്‍ ​​പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ച ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഇ​തു​വ​രെ മു​​ന്നൂ​​റി​​ല​​ധി​​കം വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ഇ​​ന്ത്യ​​ന്‍ സി​​വി​​ല്‍ സ​​ര്‍​വീ​​സി​​ലേ​​ക്ക് ന​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​വി.​​വി. ജോ​​ര്‍​ജു​​കു​​ട്ടി ഒ​​ട്ട​​ലാ​​ങ്ക​​ല്‍ അ​​റി​​യി​​ച്ചു.

ഇ​​പ്രാ​​വ​​ശ്യം 57-ാം റാ​​ങ്ക് നേ​​ടി​​യ വീ​​ണാ എ​​സ്. സു​​ത​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലാ​​ണ് ഇ​​ന്‍റ​​ര്‍​വ്യൂ കോ​​ച്ചിം​​ഗ് നേ​​ടി​​യ​​ത്. 113-ാം റാ​​ങ്ക് നേ​​ടി​​യ ആ​​ര്യ ആ​​ര്‍. നാ​​യ​​രും 156-ാം റാ​​ങ്ക് നേ​​ടി​​യ അ​​ഞ്ജു വി​​ല്‍​സ​​ണും ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ഫു​​ള്‍ ടൈം ​​വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് . ആ​​ര്യ കോ​​ള​​ജ് പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ആ​​ഡ് ഓ​​ണ്‍ കോ​​ഴ്സും പ​​ഠി​​ച്ചി​​രു​​ന്നു.


മ​​ല​​യാ​​ളം ഐ​​ച്ഛിക വി​​ഷ​​യ​​മാ​​യി എ​​ടു​​ത്ത് എ.​​ബി. ശി​​ല്പ, എ​​സ്. അ​​നീ​​സ്, എ. ​​അ​​ജേ​​ഷ്, ന​​വീ​​ന വി​​ശ്വ​​നാ​​ഥ്, അ​​രു​​ണ്‍ കെ. ​​പ​​വി​​ത്ര​​ന്‍ എ​​ന്നി​​വ​​ര്‍ യ​​ഥാ​​ക്ര​​മം 147, 403, 475, 496, 618 റാ​​ങ്കു​​ക​​ള്‍ നേ​​ടി. 150-ാം റാ​​ങ്ക് നേ​​ടി​​യ പി.​​എം. മി​​ന്നു, 209-ാം റാ​​ങ്ക് നേ​​ടി​​യ കെ. ​​പ്ര​​സാ​​ദ് കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​രും ഇ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ഇ​​ന്‍റ​​ര്‍​വ്യൂ കോ​​ച്ചിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ്.

വി​​ജ​​യി​​ക​​ളെ മാ​​നേ​​ജ​​ര്‍ ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ട്, പ്രോ-​​മാ​​നേ​​ജ​​ര്‍ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ വേ​​ത്താ​​ന​​ത്ത്, ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ആ​​ല​​പ്പാ​​ട്ടു​​മേ​​ട​​യി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​നു​​മോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.