സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യന്‍ സുപ്പീരിയര്‍ ജനറൽ
Thursday, October 14, 2021 1:34 AM IST
ഇരിട്ടി: തലശേരി അതിരൂപതയിലെ കുന്നോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നസ്രത്ത് സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഫിനാന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് ഈ നിയമനം. താമരശേരി കോടഞ്ചേരി ഇടവകയിലെ പരേതനായ സെബാസ്റ്റ്യൻ -അന്ന ദമ്പതികളുടെ മകളാണ്.
അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ കാതറൈന് തോമസും കൗണ്‍സിലർമാരായി സിസ്റ്റര്‍ ലീന മാനുവല്‍, സിസ്റ്റര്‍ മേരി ജോസ്, സിസ്റ്റര്‍ റെജിന്‍ മേരി എന്നിവരും ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ ജ്യോതിസ് ജോണും തെരഞ്ഞെടുക്കപ്പെട്ടു. കുന്നോത്ത് നസ്രത്ത് ജനറലേറ്റില്‍ നടന്ന ജനറൽ ചാപ്റ്ററിൽ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.