സരിതയിൽനിന്നു കൈക്കൂലി: ആര്യാടൻ മുഹമ്മദിനെതിരേ വിജിലൻസ് അന്വേഷണം
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: വലിയ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ ഉതകുന്ന തരത്തിൽ സൗരോർജ നയം രൂപീകരിക്കാൻ ആവശ്യപ്പെട്ട് സരിത എസ്. നായരിൽ നിന്നു മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ മുൻകൂർ അനുമതിക്കായി ഗവർണറോട് ശിപാർശ ചെയ്യാനാണു മന്ത്രിസഭാ തീരുമാനം.
മുൻമന്ത്രിയെന്ന നിലയിലാണ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്. 25 ലക്ഷം രൂപ വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയം കോടിമതയിൽ കെഎസ്ഇബി എൻജിനിയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു ആരോപണം.