മൂന്നു വര്‍ഷത്തിനുള്ളില്‍ കുടിവെള്ള കണക്ഷന് മൂന്നിരട്ടിയാകും: മന്ത്രി റോഷി അഗസ്റ്റിന്
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ ജലജീവന്‍ മിഷന് പൂര്‍ണ തോതില്‍ നടപ്പാക്കുന്നതോടെ കേരളത്തില്‍ നിലവിലുള്ള കുടിവെള്ള കണക്ഷനുകളുടെ എണ്ണം മൂന്നിരട്ടി വര്‍ധിക്കുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ പറഞ്ഞു.
കണക്ഷനുകള്‍ കൂടുന്നതോടെ ആനുപാതികമായി അറ്റകുറ്റപ്പണികളും വര്‍ധിക്കുമെന്നും നിലവിലുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചും അവരുടെ ചുമതലയിലുള്ള മേഖല വിപുലീകരിച്ചും ഈ സാഹചര്യം നേരിടാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.