പരുമലയിൽ മലങ്കര അസോസിയേഷൻ ഇന്ന്
Thursday, October 14, 2021 2:06 AM IST
പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഇന്ന് പരുമലയിൽ ചേർന്ന് പൗരസ്ത്യ കാതോലിക്കായുടെ പിൻഗാമിയെയും മലങ്കര മെത്രാപ്പോലീത്തയെയും തെരഞ്ഞെടുക്കും.
പരുമല സെമിനാരി അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാപ്പോലീത്തമാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമാകും പങ്കെടുക്കുക. സഭയുടെ ഇടവകകളിൽ നിന്നുള്ള അസോസിയേഷൻ പ്രതിനിധികൾ ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് യോഗ നടപടികളാരംഭിക്കും. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്കും കാതോലിക്കാ ബാവയുടെ പിൻഗാമിയായും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ നാമനിർദേശം അംഗീകരിക്കുകയെന്ന അജണ്ടയാണ് യോഗത്തിനുള്ളത്.