പ്ലസ് വൺ: പത്തുശതമാനം സീറ്റ് കൂട്ടണമെന്നു സംസ്ഥാന പിടിഎ
Saturday, October 16, 2021 1:09 AM IST
തൃശൂർ: പ്ലസ്വണ് വിദ്യാർഥികൾക്കു സീറ്റ് നിഷേധിച്ച് രക്ഷിതാക്കളെ ആശങ്കയിലാക്കുകയും വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുകയും ചെയ്ത സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നിയം തിരുത്തണമെന്നു സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നിലവിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ അനുവദിച്ചിട്ടുള്ള ഓരോ ബാച്ചുകളിലും പത്തുശതമാനം സീറ്റ് വർധിപ്പിച്ചാൽ താത്കാലികമായെങ്കിലും വിഷയം പരിഹരിക്കാനാകും.
സീറ്റു ലഭിക്കാതെ മാറിനിൽക്കേണ്ടി വരുന്നതു വിദ്യാർഥികളോടു ചെയ്യുന്ന ക്രൂരതയാണെന്നു യോഗം വിലയിരുത്തി. പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ്, എൻ. രാജഗോപാൽ, പി.പി. ജേക്കബ്, പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.