സിപിഐയുടെ അടിമത്തം ലജ്ജാകരം: കെ. സുധാകരൻ
Saturday, October 23, 2021 11:45 PM IST
തിരുവനന്തപുരം: എസ്എഫ്ഐക്കാർ എഐഎസ്എഫ് നേതാക്കളെ മർദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തശേഷം മുഖ്യമന്ത്രിയുടെ പോലീസ് എഐഎസ്എഫ് നേതാക്കൾക്കെതിരേ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാൻ തന്റേടം കാണിക്കാത്തവരായി സിപിഐ നേതൃത്വം മാറിപ്പോയതിൽ കേരളം ലജ്ജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
മുന്നണിയിലും സർക്കാരിലും മുൻപു തിരുത്തൽ ശക്തിയായിരുന്ന സിപിഐ, കേരള കോണ്‍ഗ്രസിന്റെ വരവോടെ ആട്ടും തുപ്പും സ്ഥിരം ഏറ്റുവാങ്ങുന്ന നാണംകെട്ട പ്രസ്ഥാനമായി അധഃപതിച്ചു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായി വിജയന്റെ നിഴലായി മാറിയെന്നും സുധാകരൻ പറഞ്ഞു.