വില്പന കൂട്ടാൻ പുതിയ തന്ത്രം; മദ്യത്തിന്റെ വീര്യം കുറച്ചു
Thursday, October 28, 2021 12:59 AM IST
തൃശൂർ: വില്പന കൂട്ടാൻ സർക്കാരിന്റെ പുതിയ തന്ത്രം. മദ്യത്തിന്റെ വീര്യം കുറച്ചു. ഒരു ലിറ്റർ മദ്യത്തിൽ 52 ശതമാനമായിരുന്നു സ്പിരിറ്റിന്റെ അളവ്. ഇപ്പോൾ അതു 14 ശതമാനം കുറച്ച് 38 ആക്കി. മദ്യത്തിന്റെ വീര്യം കുറഞ്ഞതോടെ മദ്യപർ കൂടുതൽ മദ്യം വാങ്ങാൻ നിർബന്ധിതരാകും. ഈ ലാക്കിലാണ് വരുമാനം കൂട്ടാനായി മദ്യത്തിന്റെ വീര്യം കുറച്ചത്.
വീര്യം കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തതോടെ വൻ ലാഭമാണ് കമ്പനികൾക്കും നികുതിയിനത്തിൽ സർക്കാരിനും ലഭിക്കുക. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ ഒരു ലിറ്റർ മദ്യത്തിൽ സ്പിരിറ്റിന്റെ അളവ് 50 ശതമാനമാണ്. കേരളത്തിൽ രണ്ടു ശതമാനം കൂടുതലുമായിരുന്നു.
ദിവസവും ബാറുകളിലെത്തി എക്സൈസുകാർ മദ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ട്. വീര്യം കൂടിയാൽ വൻപിഴയാണ് ഈടാക്കുക.