അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിച്ചു
Monday, November 22, 2021 1:55 AM IST
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെയെത്തിച്ചു. ഇന്നലെ രാത്രി 8.50ന് ഉള്ള ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞിനെ ആന്ധ്രപ്രദേശിൽനിന്നു തിരികെയെത്തിച്ചത്.
കുഞ്ഞിനെ തിരികെയെത്തിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെയാണ് ഉദ്യോഗസ്ഥസംഘം ആന്ധ്രപ്രദേശിലേക്കു തിരിച്ചത്. ശിശുക്ഷേമ സമിതിയിലെ ഒരു ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു.
തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ച കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ്. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധനയാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിനായി സാന്പിൾ ശേഖരിക്കും.
രണ്ടു ദിവസത്തിനകം ഡിഎൻഎ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ അനുപമയ്ക്കു വിട്ടുകൊടുക്കാനുള്ള നിയമ നടപടിയിലേക്കു നീങ്ങും.