ശബരിമല തീർഥാടകരായ കുട്ടികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട
Sunday, November 28, 2021 12:47 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടകരായ കുട്ടികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ആരോഗ്യ വകുപ്പ്. 72 മണിക്കൂർ മുന്പ് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. കുട്ടികളുടെ ആരോഗ്യ ഉത്തരവാദിത്വം കൂടെ യാത്ര ചെയ്യുന്ന രക്ഷിതാക്കളോ മുതിർന്നവരോ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി നിർവഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.