ഓണ്‍ലൈൻ പഠനവും ജോലിയും നേത്രരോഗങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന്
Monday, November 29, 2021 12:14 AM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് പഠനവും ജോലിയും ഓണ്‍ലൈൻ ആയതോടെ കണ്ണിന്റെ ഡ്രൈനസ് ഉൾപ്പെടെയുള്ള അവസ്ഥ വരും കാലത്ത് നേത്രാരോഗ്യ രംഗത്ത് കൂടുതൽ വെല്ലുവിളിയാകുമെന്നു കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ വാർഷിക സമ്മേളനമായ ’ദൃഷ്ടി 2021’ ആവശ്യപ്പെട്ടു. ഇത്തരം അവസ്ഥയെക്കുറിച്ച് പൊതുജനങ്ങൾക്കും കുട്ടികൾക്കും കാര്യമായ അറിവുകളില്ല. ഇതിനെ മറികടക്കാൻ നേത്ര സാക്ഷരതയിലൂടെ മാത്രമേ കഴിയുവെന്നും സമ്മേളനം വിലയിരുത്തി.
ഇതിനായി കൂടുതൽ ക്യാന്പുകളും അവബോധ ക്ലാസുകളും സംഘടിപ്പിക്കും. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ഡോ. അരൂപ് ചക്രവർത്തി (പ്രസിഡന്റ്, തിരുവനന്തപുരം), ഡോ.ഗോപാൽ എസ് പിള്ള (ജന. സെക്രട്ടറി, കൊച്ചി), ഡോ. ബിജു ജോണ്‍ (ട്രഷറർ, തിരുവനന്തപുരം), ഡോ. ശ്രീനി ഇടക്കുളം(സയന്റിഫിക് കമ്മിറ്റി ചെയർമാൻ, കണ്ണൂർ), ഡോ.സ്മിതാ നാരായണൻ (ജേർണൽ എഡിറ്റർ, തിരുവനന്തപുരം) എന്നിവർ ചുമതലയേറ്റു.