സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നതിനു പ്രധാനമന്ത്രിയെ കാണും: മുഖ്യമന്ത്രി
Wednesday, December 1, 2021 2:05 AM IST
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നതിനു പ്രധാനമന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പദ്ധതിക്കെതിരേ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുകയാണ്. നാടിന്റെ വികസനം ആഗ്രഹിക്കുന്നവരെല്ലാം ഈ കുപ്രചാരണങ്ങൾക്കെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ടെന്നും വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികളെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരേ ഇടതുമുന്നണി രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.