കെഎസ്ഇബി വർക്കേഴ്സ് അസോ. സംസ്ഥാന സമ്മേളനം കോട്ടയത്ത്
Thursday, December 2, 2021 12:32 AM IST
കോട്ടയം: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) 27-ാം സംസ്ഥാനസമ്മേളനം നാളെ മുതൽ അഞ്ചു വരെ കോട്ടയത്തു നടക്കും. നാളെ രാവിലെ 10നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉപഭോക്തൃ സംതൃപ്തമായ കെഎസ്ഇബി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് എളമരം കരിം എംപി അധ്യക്ഷത വഹിക്കും. കെഎസ്ഇബിഎൽ സിഎംഡി ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം അഞ്ചിന് പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസൽ, സിഐടിയു ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ എന്നിവർ പ്രസംഗിക്കും.
നാലിനു രാവിലെ ഒന്പതിനു മാമ്മൻ മാപ്പിള ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽസെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസംഗിക്കും. വൈകുന്നേരം ചേരുന്ന യാത്രയയപ്പ് സമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.