കിറ്റെക്സിനോട് സാമ്യമുള്ള പേര് മാസ്കിൽ ഉപയോഗിക്കുന്നത് തടഞ്ഞു
Thursday, December 2, 2021 12:52 AM IST
കിഴക്കമ്പലം: കിറ്റെക്സിന്റെ പേരിൽ വ്യാജ മാസ്ക് വിറ്റെന്ന കേസില്‍ മാസ്ക്കിന്റെ ഉത്പാദനം, വിതരണം, വില്‍പ്പന എന്നിവ നിര്‍ത്തിവയ്ക്കണമെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി ഇന്‍ ചാര്‍ജ് വി.എസ്. ബിന്ദുകുമാരി ഉത്തരവിട്ടു.
കിറ്റെക്സിനോട് സാമ്യമുള്ള പേരോ, മുദ്രയോ മാസ്കിലും മറ്റ് ഉത്പന്നങ്ങളിലും മറ്റു കമ്പനികള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.