യുഡിഎഫ് പ്രതിനിധികൾ ആറിന് അട്ടപ്പാടിയിൽ
Friday, December 3, 2021 12:22 AM IST
തിരുവനന്തപുരം: നാലു ദിവസത്തിനുള്ളിൽ അഞ്ച് ശിശുമരണങ്ങൾ നടന്ന അട്ടപ്പാടി യുഡിഎഫ് ഉന്നതതല പ്രതിനിധി സംഘം ഡിസംബർ ആറിന് സന്ദർശിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുളള സംഘത്തിൽ കണ്‍വീനർ എം.എം. ഹസൻ, പി.എം.എ.സലാം, മോൻസ് ജോസഫ് എംഎൽഎ, ഷംസുദീൻ എംഎൽഎ, സി.പി. ജോണ്‍, ബാബു ദിവാകരൻ, എം.സി. സെബാസ്റ്റ്യൻ, ജി.ദേവരാജൻ, ജോണ്‍ ജോണ്‍, അഡ്വ.രാജൻ ബാബു,സുൽഫിക്കർ മയൂരി എന്നിവരും പങ്കെടുക്കും.