ഇന്‍ഫാം കര്‍ഷകദിനം ആചരിച്ചു
Sunday, January 16, 2022 1:33 AM IST
കാസർഗോഡ്: ഇൻഫാമിന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ ഇരുനൂറോളം യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ദേശീയതല ഉദ്ഘാടനം കാസർഗോഡ് ജില്ലയിലെ ചായ്യോത്ത് ഇന്‍ഫാം ദേശീയ ചെയര്മാന് മോൺ. ജോസഫ് ഒറ്റപ്ലാക്കല്‍ പതാക ഉയര്‍ത്തി നിർവഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഇന്‍ഫാം കാസർഗോഡ് ജില്ലാ ഡയറക്ടർ റവ.ഡോ. ജോണ്സണ് അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഗിരി തിരുതാളില്‍ അധ്യക്ഷത വഹിച്ചു.