റബർ-സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷകവിരുദ്ധ നടപടിയെന്ന് കൃഷിമന്ത്രി
Sunday, January 23, 2022 1:29 AM IST
തിരുവനന്തപുരം: രാജ്യത്തെ റബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബർ-സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. കർഷകരെ അവഗണിച്ച് ധൃതിയിൽ നിയമം രൂപീകരിക്കാനുള്ള തീരുമാനം ഗുണകരമാവില്ലെന്നു കേന്ദ്ര സർക്കാരിനു നൽകിയ കത്തിൽ മന്ത്രി വ്യക്തമാക്കി.
കർഷകരുടെ ആശങ്കകൾ അകറ്റി അവരുമായി ചർച്ച ചെയ്തു മാത്രമേ നിയമ നിർമാണം നടത്താവൂ. രണ്ടു കാർഷിക നിയമങ്ങളും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ കൂടി നിർദേശങ്ങൾ പരിഗണിക്കണം. വിശദമായ ചർച്ചകൾ ആവശ്യമാണെന്നും അതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.