എം.വി. ബാലകൃഷ്ണന് വീണ്ടും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി
Sunday, January 23, 2022 1:30 AM IST
മടിക്കൈ(കാസർഗോഡ്): സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി എം.വി. ബാലകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കയ്യൂരിനു സമീപം നാപ്പച്ചാലിലെ പരേതരായ സി. കുഞ്ഞമ്പു നമ്പ്യാരുടെയും ചിരുതയമ്മയുടെയും മകനായി 1949 ല്‍ ജനിച്ച ബാലകൃഷ്ണന് കൊവ്വല്‍ എയുപി സ്കൂള്‍ അധ്യാപകനായിരിക്കെ അധ്യാപക സംഘടനാ നേതാവായാണ് പൊതുരംഗത്ത് ശ്രദ്ധേയനായത്.
കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റായും 2005-10 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഭാര്യ പ്രേമവല്ലി ക്ലായിക്കോട് സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായിരുന്നു. മക്കള്‍: പ്രതിഭ (അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), പ്രവീണ (ലണ്ടന്‍).
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഒറ്റദിവസമായി വെട്ടിച്ചുരുക്കിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സമാപിച്ചത്.
കോടതി ഉത്തരവ് വരുന്നതിന് മുമ്പുതന്നെ സമ്മേളനം ഒറ്റദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതായി എം.വി. ബാലകൃഷ്ണന് പറഞ്ഞു.