ഓർഡിനൻസിൽ ഒപ്പിടരുതെന്നു ഗവർണറോടു ചെന്നിത്തല
Wednesday, January 26, 2022 12:52 AM IST
തിരുവനന്തപുരം: ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിച്ചതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരം കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ല. അടുത്തമാസം നിയമസഭ ചേരാനിരിക്കെ ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരാനുണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.